മുട്ടില്‍: മുട്ടില്‍ ശ്രീ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും ക്ഷേത്രമഹോത്സവവും തുടങ്ങി. ഈ മാസം 17 വരെയാണ് ഉത്സവം. ഇന്ന് രാവിലെ ഡഞ്ചിന് നടതുറക്കല്‍, പായസപൂജ, ഹോമ കലശാഭിഷേക പൂജകള്‍, ധ്വജത്തിന്റെ പുണ്യാഹം, പീഠപ്രതിഷ്ഠ, വാഹന പ്രതിഷ്ഠ, തുടങ്ങിയവ. വൈകിട്ട് 7.30ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ്, തൃപ്പുക. 13ന് രാവിലെ വിവിധ പൂജകള്‍, വൈകിട്ട് കാഴ്ചശീവേലി, സന്ധ്യാവേല, തായമ്പക, വൈകിട്ട് 6.30 മുതല്‍ 8.30 വരെ കലാപരിപാടികള്‍.
14ന് വൈകിട്ട് കാഴ്ചശീവേലി, സന്ധ്യാവേല, തായമ്പക, മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിപ്പ്. 15ന് വൈകിട്ട് അഞ്ചിന് താലപ്പൊലി എഴുന്നള്ളിപ്പ്. 16ന് രാവിലെ 10ന് സന്താനഗോപാല പായസ ഹോമം. 17ന് അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഉഷപൂജ, ഒമ്പതിന് ആറാട്ട്, 10ന് ആറാട്ട തിരിച്ചെഴുന്നളളിപ്പ് 11ന് കൊടിയിറക്കം, ഉച്ചപൂജ, അന്നദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: