പാലക്കാട്: പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം കൗമാര പ്രായക്കാരില്‍ വ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍.അതേസമയം രാത്രി അമിതഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് അടിഞ്ഞു കൂടാനും അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു.
അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ പാലക്കാടു ജില്ലയുടെ 14 ബ്ലോക്കുകളിലും കണ്ടു വരുന്നുണ്ടെന്ന് ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ജയന്തി പറഞ്ഞു.
ജില്ലാ ഫീല്‍ഡ്പബ്ലിസിറ്റി ഓഫിസും കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തും സംഘടിപ്പിച്ച വനിതാ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിലാണ്ഇക്കാര്യം വ്യക്തമാക്കിയത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാശിവാനന്ദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസി.പി.എം.കലാധരന്‍ അധ്യക്ഷതവഹിച്ചു. പി.എന്‍.രവീന്ദ്രന്,സാറാഉമ്മ,ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം.സ്മിതി,കോട്ടയം ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സുധ എസ്. നമ്പൂതിരി,ചൈല്‍ഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫിസര്‍ അന്ന ജോബ്, സി.സായിനാഥ് പ്രസംഗിച്ചു.
പ്രചാരണ,ബോധവല്‍ക്കരണ ക്ലാസുകളും മല്‍സരങ്ങളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: