കൂറ്റനാട്: പെരുമണ്ണൂര്‍ പഴയിടത്ത് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും,പീലിയാട്ടം,കാവടിയാട്ടം,തകില്,നാദസ്വരം,തെയ്യം, പിള്ളക്കാവടിയെടുക്കല് എന്നിവ അരങ്ങേറി.രാവിലെ കോട്ടക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും വൈകിട്ട് ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും കാവടി എഴുന്നെളളിപ്പ് നടന്നു.
മല ധര്‍മ്മഗിരി ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ തൈപ്പൂയം ആഘോഷിച്ചു.
തിരുമിറ്റക്കോട് പിണ്ടാലിക്കുന്ന് ക്ഷേത്രത്തില്‍ തൈപുയ്യത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു.ആനക്കര നയ്യൂര്വേല് മുരുകന്‍കോവിലില്‍ പ്രത്യേകപൂജകള്‍, കാവടിവഴിപാട്,ചെണ്ടമേളം,പ്രസാദ ഊട്ട്, വൈകിട്ട് തായമ്പക,കാണിപ്പാട്ട് എന്നിവനടന്നു.
കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഒന്നാം തേര് മഹോത്സവത്തിന് ഇന്നലെ തുടക്കമായി രാവിലെ തിരുമഞ്ജനംവരവ,് അഭിഷേകം, ചന്ദനകാപ്പ് എന്നിവ ഉണ്ടായിരുന്നു ഇന്നാണ് രണ്ടാം തേര്, വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി എഴിന്നലള്ളിപ്പ്, കാഴ്ച്ചശീവേലി,ഗാനമേള,
കല്ലേപ്പുള്ളി നൈതരം പുള്ളി ക്ഷേത്രത്തില്‍ നാദസ്വരത്തോടെ മുക്കൈക്ഷേത്രത്തില് നിന്ന് കാവടി എഴുന്നള്ളത്ത്. കളഭാഭിഷേകം, തായ്യമ്പക, കാഴ്ച്ചശീവേലി എന്നിവ ഉണ്ടായിരുന്നു.ആറാട്ട് ദിനമായ ഇന്ന് സോപാനസംഗീതം, ആയില്യപൂജ,കലശാഭിഷേകം, നൃത്തനൃത്ത്യങ്ങള്‍ എന്നിവ ഉണ്ടാകും,
അകത്തേത്തറ ചേപ്പിലമുറി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച പല്ലക്കിന്റെ വെള്ളോട്ടം നടന്നു. ഏകാദശ ദ്രവ്യാഭിഷേകം, തായമ്പക,കലാപരിപാടികള്എന്നിവ നടന്നു, പറളിഗ്രാമം മഹാഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, വിശേഷാല്‍പൂജകള്‍, കാവടി ഗ്രാമ പ്രദക്ഷിണം, പാനകപൂജ എന്നിവ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: