സ്വന്തം ലേഖകന്‍
പുനലൂര്‍: നഗരസഭയില്‍ പ്രതിപക്ഷം നടത്തുന്ന സമരം പ്രഹസനമായി മാറുന്നു. അഴിമതിക്കെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരമാണ് പ്രഹസന്നമായത്. നഗരസഭയില്‍ എല്‍ഡിഎഫാണ് ഭരണം നടത്തുന്നത്. ചെമ്മന്തൂരില്‍ വൈദ്യുതിലൈന്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം നഗരസഭക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഇതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി നഗരസഭയിലെ യുഡിഎഫ് അംഗങ്ങള്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഭരണപക്ഷം പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ നിന്ന് പ്രതിപക്ഷം പതിയെ പിന്മാറുകയായിരുന്നു. ഈ വിഷയം ഉന്നയിച്ച് സമരം ചെയ്യുകയും നഗരസഭ ചെയര്‍മാന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്നോട്ട് പോകുകയായിരുന്നു. നഗരസഭയിലെ അവിശുദ്ധ കൂട്ടുക്കെട്ടാണ് സമരത്തില്‍ നിന്നും യുഡിഎഫ് പിന്നിട്ട് പോയതെന്നത് സൂചിപ്പിക്കുന്നു. വൈദ്യുതി മാറി ഇപ്പോള്‍ കുടിവെള്ളവുമായി യുഡിഎഫ് രംഗത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതും അഡ്ജസ്റ്റുമെന്റ് സമരം ആകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
















