കോഴഞ്ചേരി: ഭാരതീയരെ സംബന്ധിച്ച് മരിച്ചതിന് ശേഷമുള്ള ഒരവസ്ഥയല്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടേണ്ട അവസ്ഥയാണ് പരമപുരുഷാര്‍ത്ഥം എന്ന് ചാലക്കുടി ഗായത്രീ ആശ്രമം മഠാധിപതി സ്വാമി സച്ചിതാനന്ദ പറഞ്ഞു. നൂറ്റിഅഞ്ചാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പരമപുരുഷാര്‍ത്ഥം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പുണ്യം ചെയ്തുകഴിഞ്ഞാല്‍ ഫലം സ്വര്ഗ്ഗപ്രാപ്തിയാണ്. സ്വര്ഗ്ഗത്തെത്തിയാലും പുണ്യം തീര്‍ന്നുകഴിയുമ്പോള്‍ മര്ത്യജന്മത്തില് വീണ്ടും ജനിക്കേണ്ടതായി വരും. ഹൈന്ദവരെ സംബന്ധിച്ചും വേദ ശാസ്ത്രമനുസരിച്ചും ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരമാത്മ സത്യവുമായി താതാത്മ്യം പ്രാപിച്ച് ജീവന് മുക്താവസ്ഥയെ പ്രാപിക്കുക എന്നുള്ളതാണ്. ഇതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം.
പരമപുരുഷാര്‍ത്ഥം എന്നു പറയുന്നത് മോക്ഷമാണ്. ജീവനും പ്രപഞ്ചവുമായുള്ള ബന്ധം ഇല്ലാതായി ജീവന് പരമാത്മാവുമായി പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയാണ് പരമപുരുഷാര്‍ത്ഥമായ മോക്ഷം. മനസ്സിലെ ദുര്‍വാസനകളെ നീക്കി അന്തരാത്മാവിനെ വിശുദ്ധീകരിച്ചുകൊണ്ട് ആത്മവിശുദ്ധി നേടുമ്പോള്‍ അവിടെ ദേവ ചൈതന്യം പൂര്‍ണ്ണമായും പ്രതിബിംബിക്കും.
ഹൃദയം കണ്ണാടിപോലെ നിര്‍മ്മലമാക്കുക. നിര്‍മ്മലമായ ഹൃദയത്തില്‍ മാത്രമേ ഓംകാര സ്വരൂപനായ ഈശ്വരന് പ്രകാശിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തി കിട്ടൂ.
ശ്രീനാരായണ ഗുരുദേവന് കളവംകോടത്ത് കണ്ണാടി പ്രതിഷ്ഠിച്ച് അതില്‍ ഓം ശാന്തി എന്ന് എഴുതിയതിന്റെ പൊരുളിതാണ്. മറിച്ച് വിഗ്രഹാരാധനയെ നിഷേധിക്കുവാനല്ല.
നമ്മുടെ യഥാര്‍ത്ഥമായ അസ്ഥിത്വം പരമപുരുഷാര്‍ത്ഥമായ മോക്ഷത്തെ പ്രാപിക്കുക എന്നുള്ളതാണ്. ഇതിന് ജപവും ധ്യാനവും ഉപാസനകളും നിത്യേന ഒരു നേരമെങ്കിലും അനുഷ്ഠിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞ
പ്രതികരിക്കാൻ ഇവിടെ എഴുതുക: