തിരുവല്ല: ഭാരമേറിയവാഹനങ്ങളുടെ മരണപ്പാച്ചില്‍ കൃഷ്ണപാദം പാലത്തിന്റെയും വീടുകളുടെയും അടിത്തറ തോണ്ടുന്നു. പെരിങ്ങര പഞ്ചായത്തില്‍ സ്വാമി പാലം പൊടിയാടി കൃഷ്ണപാദം റോഡില്‍ പെരിങ്ങര ജംഗ്ഷന് സമീപത്തെ പാലമാണ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്. അമിത ലോഡുമായി പോകുന്ന ടോറസ് അടക്കമുള്ള വാഹനങ്ങളുടെ നിരന്തരമായ പാച്ചിലാണ് പാലത്തിന്റെയും റോഡരികിലെ വീടുകളുടെ തകര്‍ച്ചയ്ക്കും ഇടയാക്കിയിരിക്കുന്നത്.
പാലത്തിന്റെ ബീ മുകളും തൂണും തകര്‍ച്ചയുടെ വക്കിലാണ്. ബീമുകളുടെ കോണ്‍ക്രീറ്റ് ഇളകിമാ റി കമ്പി ദ്രവിച്ച നിലയിലായിട്ടുണ്ട്. ഇരുകരകളിലുമായി പാലത്തെ താങ്ങി നിര്‍ത്തുന്ന കരിങ്കല്‍ തൂണുകള്‍ക്ക് ഇളക്കം സംഭവിച്ച് ഒരു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങള്‍ നികത്തുന്നതിനായി അനധികൃതമായി മണ്ണ് കടത്തുന്ന ലോറികളാണ് ഭീഷണിയാകുന്നത്. കാവുംഭാഗം പൊടിയാടി റോഡില്‍ പോലീസിന്റെ പരിശോധന ശക്തമായതോടെയാണ് മണ്ണ് മാഫിയയുടെ ലോറികള്‍ കൃഷ്ണ പാദം റോഡിലൂടെ പാച്ചില്‍ തുടങ്ങിയത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആരംഭിക്കുന്ന ടോറസുകളുടെ യാത്ര ഉച്ചയോടെയാകും അവസാനിക്കുക. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ നിരന്തരമായി കടന്നു പോകുന്നത് റോഡരികിലെ വീടുകള്‍ക്കും മതിലുകള്‍ക്കും നാശനഷ്ടം വരുത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വലിയ കണ്ടത്തില്‍ രഘുവത്സലന്റെ വീടിന്റെ മുന്‍വശത്തെ ഭിത്തി വിണ്ടുകീറി. ശ്രീ വിലാസത്തില്‍ ഋഷികേശന് നായരുടെ വീടിന്റെ മതിലുകള്ക്കടക്കം പ്രദേശത്തെ നിരവധി വീടുകള്‍കളുടെ ഭിത്തിയും മതിലുകളും വിണ്ടു കീറുന്നുണ്ട്. ടി.എസ് ജോണ്‍ നിയമസഭാ സ്പീക്കര്‍ ആയിരുന്ന 1975 ല്‍ നിര്‍മിച്ച പാലമാണിത്. കാലപ്പഴക്കമുള്ള പാലത്തിലൂടെ അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് വാര്‍ഡ് മെമ്പര്‍ പി.ജി പ്രകാശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: