മുട്ടം: ഭരണപക്ഷക്കാര്‍ക്കെതിരെ കേസെടുക്കാന്‍ മുട്ടം പോലീസ് മടിക്കുന്നു. മുട്ടത്ത് നടക്കുന്ന വിവിധ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് നില്‍ക്കുന്ന ഭരണപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുവാന്‍ പോലീസ് നിര്‍ബന്ധിതമാകുകയാണ്.
ഭരണ കക്ഷിയുടെ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തകര്‍ പ്രതിയായ നിരവധി കേസുകളാണ് മുട്ടം സ്റ്റേഷനിലുള്ളത്. ഒരു കേസില്‍ പോലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. പോളിടെക്‌നിക്കില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പ് തല്ലിതകര്‍ക്കുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കും ചെയ്തിട്ടും ശക്തമായ ഒരു നടപടിയും സ്വീകരിച്ചില്ല. സിപിഎമ്മിന്റെ ഭാഗത്തു നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് പോലീസിന് മേലുള്ളത്.കഴിഞ്ഞ ദിവസം മുട്ടം സ്വദേശി അരീപ്ലാവില്‍ സിബിയുടെ സ്‌കോര്‍പിയോ കാര്‍ സിപിഎം ഗുണ്ടകള്‍ തല്ലിതകര്‍ത്ത് സിബിയെമര്‍ദ്ദിച്ച സംഭവത്തിലും പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎമ്മിന്റെ കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് കാര്‍ തല്ലിതകര്‍ത്ത് സിബിയെ മര്‍ദ്ദിച്ചത്.
ഭരണസൗകര്യമുപയോഗിച്ച് കേസുകള്‍ എല്ലാം ഒതുക്കി തീര്‍ക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുട്ടം പ്രദേശത്ത് പോലീസിന്റെ സഹായത്തോടെ നിരന്തര സംഘര്‍ഷം സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്തുവാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇത് മുട്ടത്തെ സമാധാന അന്തരീക്ഷത്തിന് ദോഷം ചെയ്യുന്നുണ്ട്.ഒരു വശത്ത് എസ്എഫ്‌ഐയുടെ ഗുണ്ടാവിളയാട്ടവും മറുഭാഗത്ത് സിപിഎം നടത്തുന്ന അക്രമങ്ങളും മുട്ടത്തെ കലാപഭൂമിയാക്കുന്നു. സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷമായി ഇടപെടേണ്ട പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതിനാല്‍ സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകുന്നില്ല. ഇതില്‍ വ്യാപാരി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രതിഷേധത്തിലാണ്.
















