അടിമാലി: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. അടിമാലി പൊട്ടക്കുളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പി കെ ബിനുവിനെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി നാല് പേര്‍ അടങ്ങുന്ന സംഘം മച്ചിപ്ലാവിലേയ്‌ക്ക് ഓട്ടം വിളിക്കുകയും വിജനമായ സ്ഥലത്ത് വച്ച് ബിനുവിനെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ബിനുവിന്റെ കൈ ഒടിയുകയും ശരീരമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. ഒന്നരപവനോളം വരുന്ന മാല ആക്രമികള്‍ മോഷ്ടിച്ചതായും പറയുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ പരാതിയില്‍ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ടൗണില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
















