എരുമേലി: ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ സമിതിയില്‍ ബിജെപി ജനപ്രതിനിധി അടക്കമുള്ള പാര്‍ട്ടികളെ ഉള്‍പ്പെടുത്താത്ത പഞ്ചായത്തിന്റെ നടപടി എരുമേലിയുടെ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി. സി. അജികുമാര്‍ പറഞ്ഞു.
റിച്ചാഡ് ഹെ എംപിയുടെ നേതൃത്വത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ നിന്നും ലഭിച്ച 100 കോടിയുടെ വികസന പദ്ധതിയില്‍ എരുമേലി പഞ്ചായത്തിന്റെതായി ഒരു പദ്ധതി പോലും സമര്‍പ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിന്നെും അജികുമാര്‍ പറഞ്ഞു.
എംപിയുമായി വികസന കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും പഞ്ചായത്തധികൃതര്‍ ശ്രമിച്ചില്ല. കോടിക്കണക്കിനു ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നിരിക്കെ ആസൂത്രണ സമിതിയില്‍ നിന്നും ബിജെപി പ്രതിനിധികളെ ഒഴിവാക്കി വികസനങ്ങളെ അട്ടിമറിക്കാനാണ് സിപിഎം പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത്. പഞ്ചായത്തിന്റെ ഈ നടപടിക്കെതിരെ നിയമ നടപടിയും പ്രക്ഷോഭവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.















