പാലാ: വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണം മുടങ്ങിയിട്ട് ഏഴു മാസം.
പാലാ മുനിസിപ്പാലിറ്റിയിലെ 22, 23, 24 വാര്‍ഡുകളിലെ ഊരാശാല, ഐക്കരമാലി, അരുണാപുരം, ആര്യപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ 150-ഓളം കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ഏഴ് മാസമായി കുടിവെള്ളം കിട്ടാത്തത്.
പാലാ പാരലല്‍ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ്‌ലൈന്‍ തകര്‍ന്നതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണം.
അതിരൂക്ഷമായ കുടിവെള്ളപ്രശ്‌നം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനുള്ള ബദല്‍സംവിധാനം ഒരുക്കണമെന്ന് അരുണാപുരം വെസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സത്യരത്‌നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ബാബു പ്രസംഗിച്ചു.















