മുണ്ടക്കയം: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ താലൂക്ക് യൂണിയന്റെയും തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ കോട്ടയം ജില്ലാ ആശുപത്രിയുമായി സഹകരിച്ച് 13ന് 31–ാം മൈലില്‍ നേത്രപരിശോധന ക്യാമ്പും സൗജന്യ ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പും നടത്തും.
ജില്ലാ ജനറല്‍ ആശുപത്രി നേത്രരോഗവിഭാഗം മേധാവി ഡോ. സിജു തോമസ് ക്യാമ്പിന് നേതൃത്വം നല്‍കും. തിമിര ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സാ സൗകര്യവും ഒരുക്കും. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്യും. എകെസിഎച്ച്എംഎസ് യൂണിയന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജി. വെണ്മാന്തറ അദ്ധ്യക്ഷത വഹിക്കും.
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ഭാരവാഹികളായ കുഞ്ഞുമോന്‍ ജി.വെണ്മാന്തറ,സുനില്‍ ടി.രാജ്, പി.കെ പ്രേമന്‍ എന്നിവര്‍ അറിയിച്ചു.















