പാലക്കാട്: തസ്രാക്കില്‍ ഒ.വി.വിജയന്റെചിത്രങ്ങള്,കാര്ട്ടൂണുകള്,പുസ്തകങ്ങള്‍,അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍, ലേഖനം,ഓര്‍മ്മക്കുറിപ്പ് എന്നിവയടങ്ങുന്ന ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും.
സംസ്ഥാന സര്‍ക്കാര്‍ പുന:സംഘടിപ്പിച്ച ഒ.വി.വിജയന് സ്മാരക സമിതി ചുമതലയേറ്റെടുത്തു. ജില്ലാപഞ്ചായത്ത്പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.കുട്ടികള്‍ക്കായി ചിത്രകലാ ക്യാമ്പ്, മാര്‍ച്ച് 30 ന് വിജയന്റെ ചരമദിനത്തില്‍ പൂര്‍ണദിന സാഹിത്യസമ്മേളനം,മെയിന്‍ റോഡ്മുതല്‍ സ്മാരകംവരെയും വളപ്പിനകത്തും കരിമ്പനകള്‍ വെച്ചുപിടിപ്പിക്കുക,സ്മാരക നിര്‍മാണം പൂര്‍ത്തിയാക്കുക,സ്മാരകത്തെ ദേശീയ നിലവാരമാക്കി ഉയര്‍ത്തുക,ശില്പങ്ങള് ചിട്ടയോടെ സ്ഥാപിക്കുക,എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്ക്കും താമസിച്ച് രചന നടത്തുവാന്‍ കോട്ടേജ് നിര്‍മ്മിക്കുക,അറബിക്കുളം വൃത്തിയായി സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: