പാലക്കാട്: ജില്ലാ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ തൊഴില്‍ സ്ഥലത്തെ മാനസീക പീഡനം ഉന്നയിച്ച് 19 നഴ്സിംഗ് അസിസ്റ്റന്റുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന് ആശുപത്രിയിലെത്തി അധികൃതരില്‍ നിന്നും മൊഴിയെടുത്തു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന് അംഗം ഷിജിശിവജി പറഞ്ഞു. വനിതാ കമ്മീഷന് അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സഹോദരീ-സഹോദരന്മാര് ഉള്‍പ്പെട്ട സ്വത്ത്തര്‍ക്ക കേസുകളും, ഭര്‍തൃഗൃഹങ്ങളിലെ മാനസികപീഡനം സംബന്ധിച്ച പരാതികളും,വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്തത് സംബന്ധിച്ചുള്ള പരാതികളുമാണ് കൂടുതലും പരിഗണിച്ചത്.
76 പരാതികള്‍ 18കേസുകള്‍ തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ സൗജന്യ നിയമസഹായത്തിനായി സമര്‍പ്പിച്ചു. നാലെണ്ണം ഫുള്‍ കമ്മീഷന്റെ നടപടിക്രമങ്ങള്‍ക്കായി മാറ്റി. മുപ്പതെണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ സെല്‍ സി.ഐ അനിതാകുമാരി,അഡ്വക്കേറ്റുമാരായ കെ.രാധിക, ടി.ശോഭന, കൗണ്‍സിലര്‍മാരായ സ്റ്റെഫി എബ്രഹാം, പി.ജിതിഷ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: