കൊല്ലങ്കോട്: പച്ചക്കറി ഗ്രാമം എന്നറിയപ്പെടുന്ന എലവഞ്ചേരി ചൂടിന്റെ കാഠിന്യവും വെള്ളത്തിന്റെ ദൗര്‍ലഭ്യവും മൂലം ഉണക്കുഭീഷണിയില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചുള്ളിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ലഭിക്കാതായപ്പോള്‍ രണ്ടാംവിള ഉപേക്ഷിച്ച കര്‍ഷകരാണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞഅഞ്ചുവര്ഷത്തോളം രണ്ടു സീസണുകളിലായി കോടികളുടെ വിറ്റുവരവാണ് പച്ചക്കറിഗ്രാമത്തിനുണ്ടായത്.
വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മയില്‍ സമിതി രൂപീകരിച്ചാണ് 215 കര്‍ഷകരാണ് 320 ഏക്കറുകളിലായി പരന്നുകിടക്കുന്ന സമിതിയുടെ കീഴില്‍ പച്ചക്കറികൃഷി നടത്തുന്നത്.
പാവല്‍,പടവലം,വെണ്ട,വെള്ളരി,പയര്‍,മത്തന്‍,എളവന് തുടങ്ങിയ മുന്തിയ ഇനം പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഉത്പ്പാദിപ്പിച്ച് എലവഞ്ചേരി സ്വാശ്രയ പച്ചക്കറി സഹകരണ സംഘം മാതൃക കാണിച്ചതാണ്.
മികച്ച വിളവു ലാഭകരമായതോടെ കൂടുതല്‍ യുവാക്കള്‍ പച്ചക്കറി കൃഷിയില്‍ വ്യാപൃതരായി. മികച്ച വിളവെടുപ്പിലൂടേയും വിഷരഹിത പച്ചക്കറി എന്ന നിലയിലും എലവഞ്ചേരി പച്ചക്കറി മാര്‍ക്കറ്റില്‍ ഇടം പിടിച്ചതോടെ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇവിടത്ത് പച്ചക്കറിക്കായി വ്യാപാരികള്‍ എത്തിത്തുടങ്ങി.
കഴിഞ്ഞവര്‍ഷം ഒന്നാം സീസണില്‍ അഞ്ചരകോടി രൂപ വിറ്റുവരവാണ് ഉണ്ടായത്.എന്നാല്‍ ഇത്തവണ കാലവര്‍ഷം ചതിച്ചതോടെ രണ്ടാംവിളയൊരുക്കിയ കര്‍ഷകര്‍ നഷ്ടത്തിലായി. ജലസേചനം ഇല്ലാതെ പച്ചക്കറി വള്ളികള്‍ ഉണക്ക് ഭീഷണി നേരിടുകയാണ്. രണ്ടാം സീസണില്‍ 115 ഏക്കറില്‍ കൃഷിയിറക്കിയ കര്‍ഷകരുടെ 100 ഏക്കറോളം പച്ചക്കറി കൃഷി ഉണങ്ങിയ സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: