കടമ്പഴിപ്പുറം: ഗുരുഅമ്മന്നൂര് മാധവ ചാക്യാരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് 5.30ന് കൂടിയാട്ടം ആചാര്യന് പി.കെ.നാരായണന്‍നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് കടമ്പഴിപ്പുറം നാട്യശാസ്ത്രയില്‍ നാലുദിവസങ്ങളിലായി കൂടിയാട്ടമഹോത്സവം സംഘടിപ്പിക്കും.
അമ്മന്നൂര്മാധവ ചാക്യാരുടെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും ആസ്പദമാക്കിയുള്ള ഫോട്ടോ, ഡോക്യുമെന്ററിപ്രദര്ശനങ്ങള് കേരള സംഗീതനാടക അക്കാദമിസെക്രട്ടറി എന്‍.രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്യും.
അമ്മന്നൂര്‍ മാധവ ചാക്യാര്‍ ചിട്ടപ്പെടുത്തിയ കല്യാണസൗഗന്ധികം കൂടിയാട്ടം നാലുദിവസങ്ങളില്‍ സമ്പൂര്‍ണമായി അവതരിപ്പിക്കും.
നാളെ ‘ചതുര്വിധാഭിനയംഅമ്മന്നൂരിന്റെ സവിശേഷതകള്‍’ എന്നവിഷയത്തില്‍ പ്രഭാഷണം നടക്കും. ശനിയാഴ്ച ‘കൂടിയാട്ടത്തിലെവിദൂഷകന്മാര്’എന്നവിഷയത്തില്‍ സംസ്കൃത സര്‍വകലാശാലാ പ്രൊഫ.ഡോ.എന്‍. അജയകുമാര്‍,’പ്രകാശവിന്യാസംപാരമ്പര്യകലകളില്’ എന്നവിഷയത്തില്‍ നരിപ്പറ്റ രാജു, ‘ആട്ടപ്രകാരങ്ങളും അരങ്ങും’ എന്ന വിഷയത്തില്‍ ഉഷാ നങ്ങ്യാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
വൈകിട്ട് 4.30ന് അമ്മന്നൂരിന്റെ കലാജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടക്കും.’ശരീരംഒരു ജൈവരേഖാലയം’എന്നവിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലാ പ്രൊഫ.ഡോ.എം.വി.നാരായണന് പ്രഭാഷണം നടത്തും. തുടര്‍ന്ന്,വിദ്യാധരനായി രജനീഷ് ചാക്യാരും ഗുണമഞ്ജരിയായി അപര്ണനങ്ങ്യാരും കൂടിയാട്ടം അവതരിപ്പിക്കും.
ഞായറാഴ്ച പത്തിന് കലാമണ്ഡലം രാമച്ചാക്യാര്‍ അമ്മന്നൂര്‍ അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന്, ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് റിട്ട. പ്രൊഫ.കെ.വി.വാസുദേവന്‍ സംസാരിക്കും. ‘
ആഖ്യാനതന്ത്രങ്ങളിലെ സാമ്യതകള്സംസ്കൃതരചനയിലും വിദൂഷകന്റെ ആഖ്യാനത്തിലും’ എന്ന വിഷയത്തില്‍ അമ്മന്നൂര്‍ രജനീഷ് ചാക്യാരും ‘മിഴാവിന്റെ സാധ്യതകള്‍’ എന്നവിഷയത്തില്‍ കലാമണ്ഡലം ഈശ്വരനുണ്ണിയും പ്രഭാഷണം നടത്തും.
4.30ന് വീഡിയോ പ്രദര്‍ശനവും തുടര്‍ന്ന് സമാപനസമ്മേളനവും നടക്കും.കലാമണ്ഡലം ശിവന്‍നമ്പൂതിരി ഉദ്ഘാടനംചെയ്യും. ശേഷം നടക്കുന്ന കൂടിയാട്ടത്തില്‍ രജനീഷ് ചാക്യാര്‍, രഞ്ജിത് ചാക്യാര്‍, ആതിര എന്നിവര്‍ അരങ്ങിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: