കൊല്ലം: ലോ അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയ ഭൂമി സ്വകാര്യസ്വത്താക്കി മാറ്റുകയും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടതിനാല്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റാംവിലാസ് പാസ്വാന്‍ സ്ഥാപിച്ച ദളിത് സേന ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയും അംബേദ്കര്‍ സ്റ്റഡി റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പഠനക്ലാസും കൊട്ടാരക്കരയില്‍ ദളിത്‌സേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മാന്തറ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി ബിജു മുതുപിലാക്കാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരളീധരന്‍ കൊട്ടാരക്കര, കെ.ചന്ദ്രബാബു, കൊടുമണ്‍ ജോയി, ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, ശ്രീമന്ദിരം പ്രതാപന്‍, അശോകന്‍ പുള്ളിക്കട എന്നിവര്‍ സംസാരിച്ചു.
















