പാലാ: സൗജന്യ നിയമ സഹായ കേന്ദ്രം കുറിച്ചിത്താനം പി. ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയില്‍ നാളെ ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ നടക്കും. സുപ്രീം കോടതിയുടേയും, ഹൈക്കോടതിയുടേയും നിയന്ത്രണത്തിലുള്ള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാവുന്നതാണ്. അഭിഭാഷകരുടേയും പാരാലീഗല്‍ വോളന്റിയര്‍മാരുടേയും സേവനം ക്ലിനിക്കില്‍ ഉണ്ടായിരിക്കും. ഫോണ്‍: 9446757275, 8089186529















