പനമറ്റം: എസ്എസ്എയുടെ ജില്ലാതല ഗണിതോത്സവം പനമറ്റം ഗവ. എച്ച്എസ്എസില്‍ തുടങ്ങി. എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്ക് ഗണിത പഠനം രസകരമാക്കുന്നതിനുള്ള വഴികളുമായാണ് ഗണിതോത്സവം.
ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡംഗം ബിന്ദു പൂവേലില്‍ അധ്യക്ഷത വഹിച്ചു. കെ.ജി.പുരുഷോത്തമന്‍, ഡൈനി ജോര്‍ജ്, സി.എന്‍.തങ്കച്ചന്‍, എസ്.സുശീലാദേവി, എ.സുനില്‍, പ്രൊഫ. എം.കെ.രാധാകൃഷ്ണന്‍, ഡോ.എന്‍.മണികണ്ഠന്‍, വി.ടി. മാത്യു, ഷിജോമോന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ചയാണ് സമാപനം.















