കപ്പിലാംമൂട്: പട്ടികവര്‍ഗ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് പി.ടി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബി. ജയചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. ജി. വസന്തകുമാരി, ഗ്രാമപഞ്ചായത്തംഗം മറിയാമ്മ ആന്റണി, സംഘം സെക്രട്ടറി എം.ആര്‍ രഘു, സിഡിഎസ് അംഗം ശ്രീദേവി സുരേന്ദ്രന്‍,എം.പി അനില്‍കുമാര്‍, കെ.എന്‍ ഗംഗാദരന്‍, കെ.ജെ ഷൈജു, കെ.ആര്‍ ശ്രീകുമാര്‍, എ.എസ് പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















