എരുമേലി: ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും ജെയിംസ് നടക്കുമ്പോഴും മീറ്റുകളിലെ മെഡലുകള്‍ പിന്നാലെയെത്തും.
എരുമേലി പ്രൊപ്പോസ് പടിപ്പറമ്പില്‍ പി.ജെ ജെയിംസാണ് മെഡലുകളുടെ ഉറ്റ സുഹൃത്തായി മാറിയത്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന 37 മത് സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റില്‍ അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ വെള്ളിയും, 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടി.
കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന 3ജി ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ 3 കിലോമീറ്റര്‍ നടത്തത്തിലും, 800 ,1500 മീറ്ററില്‍ സ്വര്‍ണ്ണവും കൂടാതെ വ്യക്തിഗത മെഡലും നേടി.
കഴിഞ്ഞ മാസം മംഗലാപുരത്ത് നടന്ന മാസ്റ്റേഴ്‌സ് നാഷണല്‍ അത്‌ലറ്റിക് മീറ്റില്‍ വെങ്കലവും നേടി നടത്തവും ഓട്ടവും ജയിംസിന് ജീവിതചര്യയായി മാറി.
മുന്‍ കാലങ്ങളില്‍ നടന്ന വിവിധ മത്സരങ്ങളില്‍ നൂറുകണക്കിനു മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ജയിംസ് വീട്ടില്‍ നിധിപോലെ സൂക്ഷിക്കുകയാണ്.















