വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ ചിറപ്പ് ആരംഭിച്ചു. 17ന് സമാപിക്കും. കുംഭാഷ്ടമി 18നും, മഹാശിവരാത്രി ആഘോഷം 24നും നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ക്ഷേത്രോപദേശകസമിതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചിറപ്പ് നടക്കുന്ന 11 ദിവസവും ദ്രവ്യകലശാഭിഷേകവും കുംഭാഷ്ടമി ദിവസം ഏകാദശി രുദ്ര അഭിഷേകവും വഴിപാടായി നടത്തും. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട്ട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ശ്രീരുദ്രാഭിഷേകം, പുരുഷസൂക്തം, മംഗല്യസൂക്തം, ഐക്യമത്യസൂക്തം, ഭാഗ്യസൂക്തം, മൃത്യുഞ്ജയാഭിഷേകം, ശിവപഞ്ചാക്ഷര അഭിഷേകം എന്നീ അര്‍ച്ചനകള്‍ നടത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ന് സോപാനസംഗീതം, പാരായണം, അഖണ്ഡ നാമജപം, ഭജന്‍സ്. നാളെ സോപാനസംഗീതം, പാരായണം, സംഗീതക്കച്ചേരി, പ്രഭാഷണം. ഒന്‍പതിന് സോപാനസംഗീതം, പാരായണം, നാമസങ്കീര്‍ത്തനം, പ്രഭാഷണം. പത്തിന് പാരായണം, ഭജന്‍സ്, പ്രഭാഷണം. 11ന് സോപാനസംഗീതം, പാരായണം, തിരുവാതിരകളി, സംഗീതക്കച്ചേരി, പ്രഭാഷണം. 12ന് സോപാനസംഗീതം, പാരായണം, ഭക്തിഗാനാമൃതം, പ്രഭാഷണം. 13ന് സോപാനസംഗീതം, പാരായണം, സംഗീതസദസ്സ്, പ്രഭാഷണം. 14ന് സോപാനസംഗീതം, പാരായണം, പ്രഭാഷണം, കഥാപ്രസംഗം. 15ന് സോപാനസംഗീതം, പാരായണം, പ്രഭാഷണം, കഥകളി. 16ന് സോപാനസംഗീതം, പാരായണം, സംഗീതസദസ്സ്, കഥകളി. 17ന് സോപാനസംഗീതം, പാരായണം, ഭജന, കഥകളി എന്നിവ നടക്കും.
18ന് രാവിലെ 4.30ന് അഷ്ടമി ദര്‍ശനം, 5.30ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, 6.30ന് മഹാനാരായണീയ പാരായണം, 9.30ന് നാദസ്വര കച്ചേരി, വൈകുന്നേരം നാലിന് ഭജന്‍സ്, അഞ്ചിന് തുള്ളല്‍ത്രയം, 7.30ന് പാട്ടുകച്ചേരി, രാത്രി 8.30ന് സംഗീതസദസ്സ്, 10.30ന് സംഗീതക്കച്ചേരി, 11.30ന് ബാലെ എന്നിവ നടക്കും.രാത്രി 12നാണ് അഷ്ടമി വിളക്ക്. തുടര്‍ന്ന് വലിയ കാണിക്ക, വെടിക്കെട്ട്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയും നടക്കും.















