കോട്ടയം; കുമരകം പഞ്ചായത്തിലെ വാര്‍ഷിക പദ്ധതയില്‍ അധികമായി ലഭിച്ച തുകയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്താഫീസിന് മുന്നില്‍ കുത്തിയിരുന്നു. തുക വിനിയോഗത്തില്‍ ഭരണ-പ്രതിപക്ഷ തല്യത പാലിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ബിജെപിയിലെ 2 അംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ്സിലെ 4 പേരുമാണ് കമ്മറ്റിയില്‍നിന്നും വാക്കൗട്ട് നടത്തി ഹാളിന് മുന്നില്‍ സമരം നടത്തിയത്. കുമരകം പോലീസ് സ്ഥലത്തെത്തി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.















