കോട്ടയം: പ്രവാസി ക്ഷേമസമിതി കോട്ടയം ജില്ലാകമ്മിറ്റി രൂപീകരണ യോഗവും കണ്‍വന്‍ഷനും 11ന് ഉച്ചയ്‌ക്ക് 5ന് തിരുനക്കര തെക്കേ നടയിലുള്ള ഗോവിന്ദത്തില്‍ (കാര്യാലയം) നടക്കും. പ്രവാസിക്ഷേമം ലക്ഷ്യമാക്കി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പ്രവാസികളുടെയും മുന്‍പ്രവാസികളുടെയും സംയുക്ത യോഗമാണ് നടക്കുന്നത്.
ആര്‍എസ്എസ് ദക്ഷിണമേഖലാ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍. മോഹനനന്‍ സമ്മേളനത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും. മേഖലാ കണ്‍വീനര്‍ മുരളി കോവൂര്‍, ജില്ലാ കണ്‍വീനര്‍ സി.എന്‍. പരമേശ്വരന്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 9847705557, 9846586805 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
















