പാലക്കാട്:നഗരസഭാപരിധിയില്‍ വിദേശമദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം.
ബിജെപി കൗണ്‍സിലര്‍ എന്‍.ശിവരാജനാണ് ഇക്കാര്യം ഉന്നയിച്ചത്. മംഗളം ടവറില്‍ നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിേശമദ്യഷാപ്പ് എത്രയും പെട്ടന്ന് മാറ്റണമെന്ന് ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍ ആവശ്യപ്പെട്ടു.പാലക്കാടിനെ മദ്യഷാപ്പ് വിമുക്ത നഗരസഭയാക്കണമെന്ന് വൈസ്ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം അന്തരിച്ച മുന്‍കേന്ദ്രമന്ത്രി ഇ.അഹമ്മദ് എംപിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് യോഗം തുടങ്ങിയത്. യോഗത്തിനിടെ രാഷ്ട്രീയ ചര്‍ച്ചകള്‍ പാടില്ലെന്ന് തീരുമാനമെടുത്തിരിന്നെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇത് പാലിച്ചില്ല. നഗരസഭയുടെ പാര്ക്കിന് ഓയിസ്ക പാര്‍ക്ക് എന്ന പേരുനല്‍കിയത് മാറ്റണമെന്നും ലീഗ് കൗണ്‍സിലര്‍ സെയ്തലവി ആവശ്യപ്പെട്ടു.
ശുചിത്വം സംബന്ധിച്ചും മറ്റും ബോധവത്ക്കരണം നടത്തുന്ന ഒരു ഹെല്‍ത്ത് ഇന്‍സ്പെകടര്‍ തന്നെ റോഡിലേക്ക് മാലിന്യംവലിച്ചറിയുന്നതായും പരാതി ഉയര്‍ന്നു.
നഗരസഭാപദ്ധതികളെ കുറിച്ച് പഠിക്കാതെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതി പറയുന്നത് ശരിയല്ലെന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
തുമ്പൂര്‍മൊഴി പദ്ധതി നഗരസഭയിലെ നാല് കേന്ദ്രങ്ങളില്‍ ആരംഭിക്കും.വെണ്ണക്കര,അറവുശാല,ശേഖരീപുരം, നഗരസഭാ ഓഫീസ് എന്നിവിടങ്ങളിലായിരിക്കും ഇവ. ഇതിനായി 17ലക്ഷം രൂപ പ്ലാന്‍ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖരമാലിന്യസംസ്കരണ പ്ലാന്റിന്റെ നവീകരണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 40 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.
സ്റ്റിയറിംഗ്കമ്മറ്റിയില് നഗരസഭ ചെയര്മാന്,വൈസ് ചെയര്മാന്,സെക്രട്ടറി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര് മാത്രമാണ് പങ്കെടുക്കുക.പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറെ വിളിച്ചില്ലെന്നു പറഞ്ഞ്ചര്ച്ചകളില് പങ്കെടുക്കില്ലെന്ന യുഡിഎഫിന്റെ തീരുമാനം ശരിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രത്യേകഅനുമതിക്കായി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ചെറിയ തെറ്റുകള്‍ മൂലം ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്ന് തിരിച്ചുവന്ന 130 ഫയലുകള്‍ സംബന്ധിച്ച് ഇന്ന് അടിയന്തര ചര്‍ച്ച നടത്തുമെന്ന് ചെയര്‍പേഴ്സ്ണ്‍ അറിയിച്ചു.
ടിബിറോഡ്-മേലാമുറി റോഡിലുള്ള മതില് പൊളിക്കുവാന്‍ അനുമതി ലഭിച്ചിട്ടും ഇതുവരെ പൊളിച്ചിട്ടില്ലെന്ന് ശിവരാജന് ആരോപിച്ചു.
നഗരസഭാ പരിധിയിലെ ഓരോ കോളനികളിലുമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍,കളിസ്ഥലങ്ങള്‍ തുടങ്ങിയവ പുതിയ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇത്ഉള്പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യത്തിനുവേണ്ടി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചത് നഗരസഭയുടെഅനുമതിയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ 546 പ്രൊജക്ടുകളില്‍ 376 എണ്ണം പുതിയതും ഇതില്‍ 18എണ്ണം ഇടെണ്ടറുകളാണ്.പദ്ധതികളുടെ കരാര്‍ എടുക്കുകയും തുടര്‍ന്ന് പണിആരംഭിക്കാത്തതുമായവ റദ്ദ്ചെയ്യും. പൈപ്പ് കംമ്പോസ്റ്റിന് അപേക്ഷ നല്‍കിയവര്‍ക്ക് എത്രയും പെട്ടന്ന് നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര്.ബാലസുബ്രഹ്മണ്യം, കൗണ്‍സിലര്‍മാരായ കുമാരി,ഭവദാസ്,സുഭാഷ്,പ്രിയവെങ്കിടേഷ്, വി.നടേശന്,എന്‍.ശിവരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: