ഒറ്റപ്പാലം: ജിഷ്ണു പ്രണോയ്യുടെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നെഹ്റു ഗ്രൂപ്പ് ചെയര്മാന് അഡ്വ.പി.കൃഷ്ണദാസിന്റെ ഒറ്റപ്പാലത്തെ വസതിക്കു മുന്നില്‍ എബിവിപി ഏകദിനഉപവാസം സംഘടിപ്പിച്ചു.
എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.വി.വരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് ഉപവാസം നടത്തിയത്. ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍,മണ്ഡലം ജന:സെക്രട്ടറി ടി.ശങ്കരന്‍കുട്ടി, എ.പ്രകാശന് തുടങ്ങിയവര്‍ ഉപവാസ പന്തലിലെത്തി പിന്തുണയറിയിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് ഇന്ന് രാവിലെ 10ന് പാമ്പാടി നെഹ്റു കോളേജ് സന്ദര്‍ശിക്കും. എബിവിപിയുടെ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം സമരപന്തലിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: