കാഞ്ഞാര്‍: വഴിതര്‍ക്കത്തെ തുടര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ ആക്രമിച്ചതായി പരാതി. കാഞ്ഞാര്‍ അളകനാല്‍ ബെന്നിയുടെ ഭാര്യ ലാലിയാണ് ശാന്തമ്പാറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും സമീപവാസിയുമായ അന്‍വര്‍ സാദത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
നാളുകളായി ഇവര്‍ തമ്മില്‍ വഴി തര്‍ക്കം നിലനിന്നിരുന്നതും പോലീസ് സ്‌റ്റേഷനല്‍ പരാതി നല്‍കി സ്ഥലം തിരച്ച് നല്‍കിയതുമായിരുന്നു. ഇവിടെ വഴി തിരിച്ച് കെട്ടിയിരുന്ന ഇഷ്ടിക അന്‍വറിന്റെ പിതാവ് വരിക്കാനിക്കുന്നേല്‍ ഹമീദ് പൊളിച്ച് നീക്കി. ഇത് ചോദ്യം ചെയ്ത ലാലിയെ അന്‍വറെത്തി മര്‍ദ്ധിക്കുകയാരുന്നു എന്നാണ് പര
ാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബെന്നിയും ഭാര്യയും മര്‍ദ്ധിച്ചതായി കാട്ടി അന്‍വറും പരാതി നല്‍കിയിട്ടുണ്ട്.
















