രാമപുരം: രാജ്യത്തെ ചെറുകിട ബിസിനസുകാരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ മുദ്രലോണ്‍ ചില ബാങ്ക് മാനേജര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. കൊല്ലപ്പിള്ളി ഫെഡറല്‍ ബാങ്കിന് മുന്‍പില്‍ ബിജെപി നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയായതിന്റെ പേരില്‍ മാത്രം രാഷ്‌ട്രീയം കളിക്കുകയാണ് ചില ബാങ്ക് മാനേജര്‍മാരും, ജീവനക്കാരും. അദ്ദേഹം പറഞ്ഞു.
സുരേഷ് ഏഴാച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി. പി. നിര്‍മ്മലന്‍, ജയന്‍ കരുണാകരന്‍, ദീപു സി.ജി., പ്രവീണ്‍ അന്തിനാട്, ബിജു കടനാട്, എം.ഓ. ശ്രീക്കുട്ടന്‍, ശ്രീനിവാസന്‍, അനില്‍ നീലൂര്‍, തോമസ് മത്തായി പുതിയകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.















