അകത്തേത്തറ: നടക്കാവ് റെയില്‍വെ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 38.88 കോടിയുടെ ഭരണാനുമതി ലഭിച്ചു.
സാങ്കേതിക അനുമതി ലഭിച്ച ശേഷം കിഫ്ബിയില്‍ നിന്ന് തുകലഭ്യമായാല് ഉടന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച് നിര്‍മാണം ആരംഭിക്കും. കേരള റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പ്പറേഷന് തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട്പ്രകാരം 25കോടിയായിരുന്നു ബഡ്ജറ്റില്‍ നടക്കാവ് മേല്‍പാലത്തിനായി നീക്കി വെച്ചിരുന്നത്.
റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെയുടെ ഭാഗത്തുളള ഒരു സ്പാനിന്റെ നിര്‍മാണം നടത്തുന്നതിന് റെയില്‍വെയുടെ എസ്റ്റിമെറ്റ് തുകയായ 16.5 ലക്ഷം സതേണ്‍ റെയില്‍വെയില്‍ കെട്ടിവെയ്ക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പ്പറേഷന് ജനറല്‍ മാനേജറെ ചീഫ് ബ്രിജ് എഞ്ചിനീയര്‍ രേഖാ മൂലം അറിയിച്ചിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലമ്പുഴയിലേയ്ക്കുള്ള വഴിയായതിനാല്‍ മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ ഒലവക്കോട് നിന്ന് റെയില്‍വെ ഗേറ്റിന്റെ തടസ്സമില്ലാതെ മലമ്പുഴയിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: