കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനം മൂലം കിണറുകളും മറ്റും വരളുമ്പോള്‍ ടൗണിലെ സുമംഗലി സൂപ്പര്‍ ബസാര്‍ ഉടമ മോഹന്‍കുമാറിന്റെ കിണറില്‍ വെള്ളം കല്‍പ്പടകള്‍ ഉയര്‍ന്നു പൊങ്ങുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ നാലു മണി വരേയും തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ആറര വരെയുമാണ് ഇത്തരം പ്രതിഭാസം കണ്ടത്.
സമീപ ഹോട്ടലിലെ വാട്ടര്‍ ടാങ്കിലേക്ക് വെള്ളംനിറന്നതിനിടെയാണ് തൊഴിലാളികള്‍ കണ്ടത്. മോട്ടോര്‍ തകരാറു മൂലം ടാങ്കിലെ വെള്ളം തിരിച്ച് കിണറിലേക്ക് വരുകയാണോ എന്നു പരിശോധിച്ച് ഉറപ്പാക്കിയപ്പോഴും വെള്ളം കുടി വരുന്നതായി മോഹന്‍കുമാര്‍ പറഞ്ഞു.
ഭൂഗര്‍ഭ ജലം നാലടിയോളം താഴ്ന്നതായി പറയുമ്പോഴും കിണറില്‍ മൂന്ന് മീറ്ററോളം വെള്ളം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: