ചവറ: കോവില്‍ത്തോട്ടം പള്ളിക്ക് സമീപം മുമ്പ് സര്‍ക്കാര്‍വക കുടുംബക്ഷേമ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടം സാമൂഹ്യവിരുദ്ധരുടെ സുരക്ഷിത താവളമായി. കെഎംഎംഎല്‍ മൈനിങിനായി പ്രദേശം ഏറ്റെടുത്തതിനെ തുടര്‍ന്ന് വിരലിലെണ്ണാവുന്ന വീടുകളില്‍ മാത്രമാണ് ഇവിടെ ആള്‍താമസമുള്ളത്. കരിമണല്‍ഖനനം നടത്തിയതിനാല്‍ പ്രദേശത്ത് വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
പള്ളിക്ക് നൂറുവാര അകലെയുള്ള കെട്ടിടത്തില്‍ രാത്രിയും പകലും കഞ്ചാവ് ഉപഭോഗക്കാരുടെയും മദ്യപിക്കാന്‍ എത്തുന്നവരുടെയും തിരക്കാണ്. തോടിന് അക്കരയും കടലിന് ഇടയിലുമായ ഇവിടെ പോലീസ് എത്താറെ ഇല്ലാത്തതിനാല്‍ ദൂരെനിന്നുപോലും ആളുകളെത്തി ഇവിടെ തമ്പടിക്കുന്നത് പതിവാണ്.
ഒരുവശം ഒഴിച്ചാല്‍ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് 25 മീറ്റര്‍ താഴ്ചയില്‍ ഖനനത്തിനായി കുഴിയെടുത്തത് വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ പോലീസിന്റെ ശ്രദ്ധിക്കാത്തതിനാല്‍ കൊലപാതകങ്ങള്‍ പോലെയുള്ള കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ എത്തുന്നവര്‍ ഗ്രൂപ്പായി തിരിഞ്ഞ് സംഘട്ടനവും പതിവാണ്. കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്‍ കമ്പനിയുടെ സെക്യൂരിറ്റി ഷെഡില്‍ മദ്യപാനം നടത്തിയവരെ ചോദ്യം ചെയ്ത കമ്പനി സുരക്ഷാ ഉദ്യോഗസ്ഥനെ അടുത്തിടെ സംഘം മര്‍ദ്ദിച്ചിട്ടുപോലും പോലീസ് ഇവിടെ അന്വേഷണത്തിനെത്തിയില്ല.
















