കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്ത് വീണ്ടും വന്‍ തീപിടുത്തം. അടിക്കടി ഉണ്ടാകുന്ന തീപിടുത്തം കാരണം പ്രദേശവാസികള്‍ ഭീതിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് മുതുപിലാക്കാട് ഊക്കന്‍ മുക്ക് കെട്ടിടത്തില്‍ കുന്നിന് പ്രദേശത്തണ് തടാകതീരത്ത് നിന്ന് തീ കത്തി പടര്‍ന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്താണ് തീ പിടുത്തം ഉണ്ടായത്. കാറ്റും ചൂടും ഉള്ളതിനാല്‍ തന്നെ തീ വളരെ പെട്ടെന്ന് തന്നെ ആളിപടര്‍ന്നു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വാഹനമിറക്കാന്‍ സൗകര്യമില്ലാത്തത് ബുദ്ധിമുട്ടായി. പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. 250 ല്‍പ്പരം ടാപ്പിങുള്ള റബ്ബര്‍മരങ്ങള്‍ക്ക് തീ പിടുത്തത്തില്‍ കേട് സംഭവിച്ചു. കൂടാതെ നിരവധി വൃക്ഷങ്ങളും നശിച്ചു. ഏകദേശം അര കിലോമീറ്ററോളം ചുറ്റളവില്‍ തീ നാശം വിതച്ചു. ജനവാസമേഖലയിലേക്ക് തീ പടരാതെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. ആള്‍പ്പാര്‍പ്പില്ലാത്തതിനാല്‍ തന്നെ കുന്നിന്‍പ്പുറം പ്രദേശം മദ്യപരുടെയും മറ്റും വിഹാരകേന്ദ്രമാണ്. സിഗരറ്റ് കുറ്റിയോ മറ്റോ വലിച്ചെറിഞ്ഞതാകാം തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
















