പാലക്കാട്:ഡിജിറ്റല്‍ ഇന്ത്യ’പദ്ധതിക്കുള്ളമൊബൈല് പ്രദര്‍ശന വാഹനം ഇന്നു മുതല്‍ 11 വരെ പര്യടനം നടത്തും. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി വാഹനം ഫ്ളാഗ് ഓഫ് ചെയ്യും.
ഉച്ചയ്ക്ക് രണ്ടിന് കുഴല്‍മന്ദം ഏഴിന് രാവിലെ 10ന് വടക്കഞ്ചേരി ടൗണ്‍,ഉച്ചയ്ക്ക് രണ്ടിന് നെന്മാറടൗണ്,എട്ടിന് രാവിലെ 10ന്കൊല്ലങ്കോട് ടൗണ്‍,ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്നഗരസഭ, ഒന്‍പതിന് രാവിലെ 10ന് ഒറ്റപ്പാലംനഗരസഭ,ഉച്ചയ്ക്ക് രണ്ടിന് പട്ടാമ്പി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്,10ന്രാവിലെ 10ന് കൂറ്റനാട് സെന്റര്‍,ഉച്ചയ്ക്ക് രണ്ടിന് ചെര്‍പ്പുളശ്ശേരി നഗരസഭാ പരിസരം,11ന് രാവിലെ 10ന് മണ്ണാര്‍ക്കാട് ഹോസ്പിറ്റല്‍ ജങ്ഷന്,ഉച്ചയ്ക്ക് രണ്ടിന് അഗളി ഗൂളിക്കടവ് ജങ്ഷന് എന്നിവിടങ്ങളില്‍ വാഹനമെത്തും.
സര്‍ക്കാര്‍ നല്കുന്ന സേവനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുകയും കൂടുതല്‍ പേര് ഇവ ഉപയോഗിക്കുന്നതിന് പ്രേരകമാവുകയുമാണ് ഉദ്ദേശ്യം.
ആധാര്‍,ഡിജിറ്റല്‍ ലോക്കര്‍,നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടര്‍,പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനുള്ള എന്റെ സര്‍ക്കാര്‍,വൊളന്ററി മാനെജ്മെന്റ്സിസ്റ്റം, ഇ.ഹെല്‍ത്ത്,ഇ.എജുക്കേഷന്‍, ഇ.സൈന്‍ തുടങ്ങിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നത് കൂടാതെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ശേഖരിക്കും.
സേവനങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനം, പോസ്റ്റര്‍-ബ്രോഷര്‍ വിതരണം,സ്കിറ്റ് അവതരണമുണ്ടാവും. ഡിജിറ്റല്‍ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനുള്ള സംവിധാനവും വാഹനത്തിലൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: