പാലക്കാട്: കഞ്ചാവുമായി യുവാവിനെ ഒറ്റപ്പാലം എക്സൈസ് പിടികൂടി. ഓങ്ങല്ലൂര്‍ മരുതൂര്‍ പൂവ്വക്കോട് ജയവിലാസ് വീട്ടില്‍ മനീഷ്(26) ആണ് 105 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
മുതുതലപള്ളിപ്പുറം റോഡില്‍ വിവിഎയുപി സ്കൂള്‍ കാരക്കുത്ത് അങ്ങാടി സ്കൂളിനു മുന്നില്‍ നിന്നാണ് മനീഷിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരില്‍നിന്നും കഞ്ചാവു വാങ്ങി ചെറുപൊതികളാക്കി വില്പ്പനനടത്തിവരികയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.ഒരു പൊതിക്ക് 300രൂപയാണ് ഈടാക്കിയിരുന്നത്.
മുമ്പുംനിരവധി കഞ്ചാവുകേസുകളില്‍ പിടിയിലായിട്ടുണ്ട്.പട്ടാമ്പി പോലീസിലും ഒറ്റപ്പാലം, തൃത്താല എക്സൈസ് ഓഫീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
ഇന്‍സ്പെക്ടര്‍ ടി.അനീഷിന്റെ നേതൃത്വത്തില്‍ പിഒമാരായ സി.വി.രാജേഷ്കുമാര്‍, സിഇഒമാരായ ജെ.ആര്.അജിത്ത്,ഏലിയാസ്,വിശ്വകുമാര്‍,ജിജോയ്എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: