അട്ടപ്പാടി: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ അഞ്ഞൂറ് ലിറ്ററിലധികം വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
അട്ടപ്പാടി ജനമൈത്രി എക്സൈസ്സ്ക്വാഡ് എക്സൈസ്ഇന്‍സ്പെക്ടര്‍ പി.സജുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കുടുംബശ്രീ യൂണിറ്റുകളുടെയും ഊര് വികസനസമിതിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍. ഷോളയൂര്‍ വരടിമല നഞ്ചന്കോളനിയില് പളനി മകന് പൊന്നുചാമി(40), വരടിമല തുമ്മംകുണ്ട് രംഗന് മകന് കിട്ടന്(60) എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തത്.
വീടിന്റെ പരിസരങ്ങളില്‍ പ്ലാസ്റ്റിക് വീപ്പയില്‍ വാഷ് കുഴിച്ചിട്ടിരിക്കുകയായിരുന്നു. പ്രദേശങ്ങളില്‍ ജനകീയ പങ്കാളിത്തതോടെ കൂടുതല്‍ റെയ്ഡുകളും ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.വി.മുരളി,സിഇഒമാരായ സതീഷ്.കെ.അജിത്കുമാര്‍,ജോണ്സന് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ 04924-254079, 9496499588 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: