ഇരിങ്ങാലക്കുട : ഠാണ-ചന്തക്കുന്ന് റോഡുവികസനവും ഠാണ-കാട്ടൂര്‍ റോഡ് ബൈപ്പാസും എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ഇരിങ്ങാലക്കുടയിലെ ട്രാഫിക് കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഠാണ ചന്തക്കുന്ന് സ്ഥലമേറ്റെടുക്കുന്നതിന് 11 കോടി രൂപ വകയിരുത്തിയിട്ടും അധികാരികള്‍ നടപടിയെടുക്കാത്തതിനെതിരെ ബിജെപി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുവാന്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇരിങ്ങാലക്കുട പട്ടണത്തിന്റെ മുഖഛായ മാറ്റാവുന്ന ഈ രണ്ടു വികസനപദ്ധതികളും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രധാന പ്രചാരണവിഷയമാക്കി ജയിച്ചുവന്ന എംഎല്‍എയും നഗരസഭ ഭരണസമിതിയും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ബിജെപി പറഞ്ഞു.മുന്‍സിപ്പല്‍ പ്രസിഡന്റ് രമേഷ് വി.സി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സന്തോഷ് ബോബന്, വിജയന് പാറേക്കാട്ട് ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യാങ്കാവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: