കുമളി: സ്വകാര്യ റിസോര്‍ട്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആക്രമണം നടത്തി എന്ന കേസില്‍ പ്രതികളായ ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടിയത്.
പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാളായ സന്തോഷിന് നട്ടെല്ലിന് ക്ഷതമുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളും ആശ
ുപത്രിയിലാണ്. ഹോട്ടലിനുള്ളിലേക്കു വലിച്ചു കയറ്റി അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
വണ്ടി ഇടിച്ച് ബോര്‍ഡിന് കേടുപാട് പറ്റിയ ഹോട്ടലിലെ ജീവനക്കാരോടൊപ്പം സമീപത്തെ മറ്റു സ്വകാര്യഹോട്ടലുകളിലെ ആളുകളും തങ്ങളെ മര്‍ദിച്ചതായി ഇവര്‍ പറയുന്നു. ഇതിന്റെ ക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവ സഹിതം തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.
ഇത് കൂടാതെ ശ്രീജിത്ത് എന്നയാളെ കുമളി പോലീസ് നാലാമതായി പ്രതിചേര്‍ത്ത് ജയിലില്‍ അടച്ചത് വലിയ വിവാദമായിരുന്നു. അജയകുമാറിന് വേണ്ടി ജാമ്യക്കാരനായി എത്തിയതായിരുന്നു ശ്രീജിത്ത്.
















