കുമളി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കുമളി പോലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമരാവതി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാാ
ണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് തലമുടി മുറിച്ചില്ല എന്ന പേരില്‍ ക്രൂരമായ മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മുന്‍പ് ഇതേ വിദ്യാര്‍ത്ഥികളില്‍ നിന്ന് തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി പരുക്കേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു. റാഗിങ്ങ് നിരോധന നിയമപ്രകാരവും, സംഘം ചേര്‍ന്ന് അക്രമിച്ചതിന്റെയും പേരിലാണ് കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കുമളി പോലീസ് അറിയിച്ചു . പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ നേരിട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റാഗിങിന് കേസെടുത്തതെന്ന് കുമളി എസ്‌ഐ അറിയിച്ചു.
















