കുമളി: തേക്കടിയിലെ മറ്റൊരു റിസോര്‍ട് കൂടി ഫെഡറല്‍ ബാങ്ക് ജപ്തി ചെയ്തു. പെപ്പര്‍ വൈന്‍ എന്ന പേരിലുള്ള ബഡ്ജറ്റ് ഹോട്ടല്‍ വിഭാഗത്തില്‍പ്പെടുന്ന വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള സ്വകാര്യ ഹോട്ടലാണ് ജപ്തി ചെയ്തത്.
ത്രീ സ്റ്റാര്‍ വിഭാഗത്തില്‍പ്പെട്ട ഹോട്ടല്‍ 11.5 കോടി രൂപ നല്‍കാനുള്ളതിനെ തുടര്‍ന്നായിരുന്നു ജപ്തി. രണ്ടാഴ്ച മുന്‍പ് എലെഫന്റ്‌റ് കോര്‍ട്ട് എന്ന റിസോര്‍ട്ടു ഇതേ ബാങ്ക് ജപ്തി ചെയ്തിരുന്നു. രണ്ടു ഹോട്ടലുകളും ഒരു ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. വായ്‌പ എടുത്ത ശേഷം തിരിച്ചടവ് മുടങ്ങിയതിലൂടെ ബാങ്കിന് വന്‍ ബാധ്യതയുണ്ടായതിനെ തുടര്‍ന്നാണ് ജപ്തി നട
പടികളെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്ക് പറയുന്നത്. മേഖലയിലെ ടൂറിസം മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വരുമാന നഷ്ടത്തിന്റെ പേരിലാണെന്ന് മാത്രമാണ് ഉടമകള്‍ ആവര്‍ത്തിക്കുന്നത്.
















