കടമ്പഴിപ്പുറം: പാളമല ആദിവാസി കോളനിയിലെ ഇരുപതുകാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. പുല്ലുണ്ടശ്ശേരി അരിവാക്കോട് സ്വദേശിയായ യുവാവാണ് വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചത്.
യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതറിഞ്ഞതോടെ യുവതി ശ്രീകൃഷ്ണപുരം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.കഴിഞ്ഞ ഒരുവര്‍ഷമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്കി.
ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി കെ.എം.സെയ്താലിക്കാണ് അന്വേഷണ ചുമതല. യുവാവ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: