പാലക്കാട്: പുതുശ്ശേരി ജംഗ്ഷനില്‍ വ്യാഴാഴ്ച ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസം ഇന്നലെ സമാപിച്ചു. എന്‍.ശിവരാജന്,പ്രമീളശശിധരന്‍, വി.ശിവദാസ് എന്നിവര്‍ക്ക് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേഷ് നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. തുടര്‍ന്ന് രാധാകൃഷ്ണന്,വിമല എന്നിവരുടെ ഛായാപടത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചനയും നടത്തി.
സിപിഎം ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ക്രമസമാധാനം പാലിക്കേണ്ടപോലീസ് നിഷ്പക്ഷമായി പെരുമാറിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തില്‍ രണ്ടുബിജെപിക്കാരെ സിപിഎമ്മുകാര്‍ ചുട്ടുകൊന്നിട്ടും അവരുടെ വസതി സന്ദര്ശിക്കുവാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ എത്തിയില്ലെന്ന് ഖേദകരമാണ്.
സമാധാനപാതയിലൂടെ മുന്നോട്ട് പോകണമെന്നാണ് തങ്ങള്കരുതുന്നത്. അതില്ലെങ്കില്‍ പ്രശ്നം രൂക്ഷമാവും അദ്ദേഹം മുന്നറിയിപ്പു നല്കി.
വെള്ളിയാഴ്ച ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍,കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്.മധു,സഹകാര്‍ഭാരതി ദക്ഷിണക്ഷേത്രിയ സെക്രട്ടറി യു.കൈലാസമണി,വനവാസിവികാസകേന്ദ്രം ജില്ലാഅധ്യക്ഷന്‍ വി.പി.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
സംഘടനാ നേതാക്കളായ വി.കെ.സോമസുന്ദരന്‍,സി.ജിനചന്ദ്രന്,കെ.സുധീര്‍,എന്ശിവരാജന്,സി.കൃഷ്ണകുമാര്‍,സി.ബാലചന്ദ്രന്, കെ.സുധാകരന്, എസ്.രാജേന്ദ്രന്,പി.കെ.രവീന്ദ്രനാഥന്‍,സലീം തെന്നിലാപുരം,വി.മാധവന്,സി.രവീന്ദ്രന്,എസ്.സുരേഷ്,രാജേഷ്,വി.ബി.മുരളീധരന്, സി.ശശികുമാര്‍,സിന്ധുരാജന്‍,പ്രമീളശശിധരന്‍,ബിജെപി മലമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാലിനിസുരേന്ദ്രന്,സജിത ബാബു,ഓമന പരമേശ്വരന്,സി.ശശികുമാര്‍,ബ്ലോക്ക് മെമ്പര്‍ സുബ്രഹ്മണ്യന്, എം.സുനില്‍,കൗണ്‍സിലര്‍മാരായ ജയേഷ്, കെ.സുമതി, ജയന്തി രാമനാഥന്,ശ്രീമതി,പ്രസന്ന നാരായണന്, ഗംഗ, ബേബി ചന്ദ്രന്,പ്രസാദ്, എസ്.പി.അച്യുതാനന്ദന്, മഹിളമോര്‍ച്ച മണ്ഡലം സെക്രട്ടറി കവിത മേനോന്, മലമ്പുഴമണ്ഡലം പ്രസിഡന്റ്എന്.ഷണ്മുഖന്,ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.പി.സതീഷ് കുമാര്‍, സെക്രട്ടറി മനോജ് ചന്ദ്രാലയം,ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് എന്‍.കെ.മണികണ്ഠന്,ആലത്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: