ഗിരിജയേയും മകന്‍ ജ്യോതിഷിനേയും ഗാന്ധിഭവന്‍ അധികൃതര്‍ ഏറ്റുവാങ്ങുന്നു
ചേര്‍ത്തല: രോഗദുരിതങ്ങള്‍ക്ക് അറുതി. ജ്യോതിഷും മാതാവ് ഗിരിജയും ഇനി ഗാനിധിഭവന്റെ തണലില്‍. ജന്മനാ ചലന സംസാര ശേഷിയില്ലാതെ രോഗക്കിടക്കയില്‍ കഴിയുന്ന നഗരസഭ 18ാം വാര്‍ഡില്‍ തീയാട്ടുവെളി വീട്ടില്‍ രമേശന്റെ മകന്‍ ജ്യോതിഷിനെയും (22) മനോനില തെറ്റിയ മാതാവ് ഗിരിജ (52) യെയുമാണ് പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ ഏറ്റെടുത്തത്.
കൂലിപ്പണിക്കാരനായ രമേശന്‍ നാട്ടുകാരുടെ സഹായത്തോടെ പതിറ്റാണ്ടുകള്‍ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തിട്ടും ഭാര്യയെയും ഏകമകനെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്റെ ദുഃസ്ഥിതി മനസിലോയതോടെയാണ് ഇരുവരെയും ഏറ്റെടുക്കാന്‍ ഗാന്ധിഭവന്‍ തയാറായത്. 1994 ല്‍ ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗിരിജ ജ്യോതിഷിന് ജന്മം നല്‍കിയത്.
യഥാസമയം പ്രസവം നടക്കാഞ്ഞതിനാല്‍ ശാരീരികവും മാനസികവുമായ വൈകല്യത്തോടെയാണ് കുഞ്ഞ് പിറന്നത്. ഇതറിഞ്ഞതോടെ ഗിരിജയുടെ മനോനില തെറ്റുകയായിരുന്നു. പൊതുപ്രവര്‍ത്തകര്‍ മന്ത്രി പി. തിലോത്തമന്റെ ശ്രദ്ധയില്‍ കുടുംബത്തിന്റെ ദൈന്യത എത്തിച്ചു.
മന്ത്രി നേരിട്ടെത്തി ദുരവസ്ഥ മനസിലാക്കുകയും ഗാന്ധിഭവന്‍ അധികാരികളെ വിവരം ധരിപ്പിക്കുകയുമായിരുന്നു. ഇരുവരെയും പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുപോയത്.
















