Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഴികക്കല്ലായ ഹിന്ദുമതപരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:09 pm IST
in Samskriti

ഈ വര്‍ഷത്തെ പരിഷത്തിന് നാളെ തുടക്കമാവും.

ഹൈന്ദവനവോത്ഥാനചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലാണ് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്. 105 വര്‍ഷമായി പമ്പാമണല്‍പ്പുറത്ത് നടക്കുന്ന ഈ ആദ്ധ്യത്മികസമ്മേളനത്തിന് തിരിതെളിയാന്‍ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളും കൊട്ടാരക്കര അവധൂതാശ്രമത്തിലെ സദാനന്ദസ്വാമികളും കാരണക്കാരായതുതന്നെ ഈമഹത്പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മികമൂല്യം ഉയര്‍ത്തുന്നു.

ഹൈന്ദവസമൂഹത്തിലെ അനാചാരങ്ങള്‍ക്കും ഉത്സവാദികാര്യങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കും സമൂഹത്തിലാകെ പരന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും തടയിടാനുള്ള സന്യാസിശ്രേഷ്ഠന്മാരുടെയുംസാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ ശ്രമമാണ് ഈ മഹാസമ്മേളനത്തിന്റെ പ്രാഗ്‌രൂപം.

ഹൈന്ദവധര്‍മ്മത്തെ അവഹേളിക്കാനും, ആചാരാനുഷ്ഠാനങ്ങളെ തെറ്റായിവ്യാഖ്യാനിക്കാനും ഇതരമതസ്ഥരുടെ മതസമ്മേളനങ്ങളില്‍ നിന്നും ശ്രമമുണ്ടായതിന് ചുട്ടമറുപടി നല്‍കാനും അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലൂടെ ആചാര്യശ്രേഷ്ഠന്മാര്‍ക്ക് കഴിഞ്ഞിരുന്നു.

കൊല്ലവര്‍ഷം 1087ലാണ് അയിരൂരില്‍ ആദ്യ ഹിന്ദുമതസമ്മേളനം നടക്കുന്നത്. കൊട്ടാരക്കര അവധൂതാശ്രമത്തിലെ സദാനന്ദസ്വാമികളാണ് ആദ്യസമ്മേളനത്തിന് തിരിതെളിച്ചത്.

പരിഷത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായ കാര്യങ്ങള്‍ ഒരുനൂറ്റാണ്ടിനിപ്പുറവും നാട്ടുകാരുടെ മനസ്സില്‍ തെളിയുന്നതിങ്ങനെ. അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്രത്തിലെ രേവതി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്‌ച്ച വിവിധ കരക്കാരുടെ മത്സരവേദിയായിരുന്നു. തങ്ങളുടെ കരയുടെ കെട്ടുകാഴ്‌ച്ച ഒന്നാമതെത്താന്‍ ക്ഷേത്രാചാരങ്ങളെപ്പോലും വകവയ്‌ക്കാതെ കരനാഥന്മാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ആര്‍ഭാടത്തിന്റെ പരകോടിയിലെത്തുന്ന ഇത്തരം മത്സരാവേശം കുടുംബങ്ങളുടെ അടിത്തറവരെ തോണ്ടുകയും നാട് ക്ഷയിക്കുകയും ചെയ്തുതുടങ്ങി. ഈകാലഘട്ടത്തിലാണ് ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ അയിരൂരിലെത്തുന്നത്.

നാടിന്റേയും സമൂഹത്തിന്റേയും നാശത്തിന് ഹേതുവാകുന്ന ഇത്തരം ആര്‍ഭാടങ്ങള്‍ക്ക് കരപ്രമാണിമാരെ കൂടെക്കൂട്ടി ചട്ടമ്പിസ്വാമികള്‍ അറുതിവരുത്തി. ഇതിന്റെ ഭാഗമായി കെട്ടുകാഴ്ചയ്‌ക്കുപയോഗിച്ചിരുന്ന കൂറ്റന്‍തേര് കരക്കാര്‍ പൊളിച്ചു. അതിന്റെ ചട്ടക്കൂടിനുപയോഗിച്ചിരുന്ന തടികൊണ്ട് അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ മന്ദിരം നിര്‍മ്മിച്ചു. ഇന്നും നൂറുവര്‍ഷത്തിനിപ്പുറവും ആ മന്ദിരം നിലനില്‍ക്കുന്നു. ഇതോടൊപ്പം അയിരൂരിലും പരിസരങ്ങളിലുമുള്ള ഹൈന്ദവരുടെ വിപുലമായ കൂട്ടായ്‌മയും സംഘടിപ്പിച്ചു.

ഒരുവര്‍ഷത്തിനുള്ളില്‍ മന്ദിരത്തിന്റെ പണിപൂര്‍ത്തിയാക്കി അവിടെ ഹൈന്ദവ സമ്മേളനവും നടത്തി. പിന്നീടാണ് സമ്മേളനം പമ്പാമണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജനഗറിലേക്ക് മാറ്റിയത്.

മഹാപ്രസാദസ്വാമികള്‍, ചിദാനന്ദസ്വാമികള്‍, ദയാനന്ദസ്വാമികള്‍, മന്നത്തു പത്മനാഭന്‍, കരുവാറ്റ കൃഷ്ണനാശാന്‍, വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, ശക്രാനന്ദ സ്വാമികള്‍, സ്വാമി അഭേദാനന്ദ, മൃഡാനന്ദ സ്വാമികള്‍, എം.പി മന്മഥന്‍, പരമാനന്ദ തീര്‍ത്ഥപാദസ്വാമികള്‍, നടരാജഗുരു, ചിന്മയാനന്ദ സ്വാമികള്‍, സ്വാമി ആതുരദാസ്, നിത്യചൈതന്യയതി, സ്വാമി നിത്യാനന്ദ സരസ്വതി, സ്വാമി സത്യാനന്ദസരസ്വതി, മാതാ അമൃതാനന്ദമയിദേവി, ശ്രീശ്രീ രവിശങ്കര്‍ തുടങ്ങി നിരവധി ആചാര്യശ്രേഷ്ഠന്മാരും സാമൂഹകപരിഷ്‌ക്കര്‍ത്താക്കളും ഈ മഹാസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.