ചെര്‍പ്പുളശ്ശേരി: എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്ഐ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ജില്ലാ കണ്‍വീനര്‍ ജി.അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.
പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ-സിപിഎമ്മുകാരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിനും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഹൈസ്കൂളില്‍ എബിവിപിയുടെ സംഘടനാ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് എസ്എഫ്ഐയുടെ പേരില്‍ സിപിഎം ശ്രമിക്കുന്നത്.
സ്കൂളില്‍ എബിവിപിയുടെ വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ് ഇതിനുകാരണം. എന്നാല്‍ അവരുടെ ധാര്‍ഷ്ഠ്യം അനുവദിക്കില്ലെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി. എബിവിപിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ ബന്ദില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെയും സിപിഎംഅക്രമം അഴിച്ചുവിടുകയായിരുന്നു. പാരതിപ്പെട്ട എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് പോലീസിന്റെ ശ്രമം.
കലാലയത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിച്ചിട്ടും വിദ്യാലയാധികൃതരും പോലീസും മൗനം പാലിക്കുകയായിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: