മറയൂര്‍: അയല്‍വാസിയുടെ മാലമോഷ്ടിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. വാഗുവര എസ്റ്റേറ്റില്‍ ഞാവല്‍ ഡിവിഷനില്‍ താമസിക്കുന്ന രാജന്‍ (42) ഭാര്യ പാല്‍ത്തായ് (35) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 29നാണ് അയല്‍വാസിയായ ലക്ഷ്മിയുടെ വീട്ടില്‍ നിന്ന് പ്രതികള്‍ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചത്. തുടര്‍ന്ന് മറയൂരിലെ സ്വര്‍ണ്ണക്കടയിലെത്തിച്ച് മാല മാറിയെടുത്തു.
ലക്ഷ്മി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മറയൂര്‍ എസ്‌ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















