വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ നിന്ന് യൂബര്‍ സിഇഒ ട്രാവിസ് കലാനിക് രാജിവച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളിലുള്ള വിയോജിപ്പാണ് രാജിയ്‌ക്ക് പിന്നില്‍.
ഉപദേശക സമിതിയില്‍ അംഗമായതോടെ ട്രംപിന്റെ നയങ്ങളെ താന്‍ അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ല. പലരും താന്‍ ഉപദേശക സമിതിയില്‍ അംഗമായതിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും കലാനിക് പ്രതികരിച്ചു. ഉപദേശക സമിതിയില്‍ നിന്ന് കലാനിക് പിന്‍വാങ്ങുന്ന കാര്യം യൂബര്‍ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
കുടിയേറ്റ നയത്തെക്കുറിച്ചും അത് തങ്ങളുടെ സമൂഹത്തിന് ഉണ്ടാക്കുന്ന ആശങ്കകളെക്കുറിച്ചും ട്രംപുമായി സംസാരിച്ചുവെന്ന് കലാനിക് പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിക്കുന്നവരില്‍ അധികവും യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാരാണ്. ഇതോടെ കലാനികിന് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു.
ട്രംപിന്റെ ഉപദേശക സമിതിയില്‍ നിന്നും അദ്ദേഹം പുറത്തുവരണമെന്ന് ട്രംപിനെതിരായ പ്രക്ഷോഭം നടത്തുന്നവര്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ അമേരിക്കയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, എന്നീ കമ്പനികള്‍ ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ യൂബര്‍ സിഇഒയുടെ തീരുമാനത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയറായിട്ടില്ല.
















