ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോപണങ്ങളെ തള്ളി ഇറാന്‍. മിസൈല്‍ പരീക്ഷണം വന്‍രാഷ്‌ട്രങ്ങളുമായി ഏര്‍പ്പെട്ട ആണവകരാറിന്റെ ലംഘനമാണെന്ന അമേരിക്കയുടെ വാദം തെറ്റാണ്. യുഎസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്‌റം ക്വാസേമി വ്യക്തമാക്കി.
മിസൈല്‍ പരീക്ഷണം യുഎന്‍ സുരക്ഷ കൗണ്‍സിലിന്റെ 2231ആം പ്രമേയത്തിന്റെ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫ്‌ളിന്നിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമാണ്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഒരു മിസൈല്‍ പോലും ഇറാന്‍ രൂപകല്പന ചെയ്തിട്ടില്ലെന്നും ക്വാസേമി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി സ്ഥിരീകരിക്കുന്നത്. ഇറാന്‍ അടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്ന പുതിയ തര്‍ക്കം.
















