കൊല്ലം: മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവരാവകാശ രേഖയില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നു എന്നാരോപണവുമായി യുവാവ് രംഗത്ത് എത്തി. പേഴുംതുരുത്ത് വാര്‍ഡിലെ ചാരോട്ട് വീട്ടില്‍ ഷൈബുവാണ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വീടിനോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 20ന് ഷിബു ആര്‍ഡിഒക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച ആര്‍ഡിഒ വില്ലേജ് ഓഫീസറോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ മരംമുറിച്ച് മാറ്റണമെന്ന് വില്ലേജ് ഓഫീസര്‍ ആര്‍ഡിഒക്ക് അന്വേഷണ റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്ന് ആര്‍ഡിഒ പഞ്ചായത്ത് സെക്രട്ടറിക്ക് മരം മുറിച്ച് മാറ്റാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി രാഷ്‌ട്രീയപ്രേരിതമായി ഉത്തരവ് വൈകിപ്പിച്ചുവെന്ന് ഷൈബു പത്രസമ്മേളനത്തില്‍ ആരോപിച്ചു. മരം മുറിച്ച് മാറ്റാത്തത് എന്തുകൊണ്ടെന്ന് വിവരാവകാശ ചോദ്യത്തില്‍ മറുപടി നല്‍കുന്നതിന് സെക്രട്ടറി വൈകിപ്പിച്ചുവെന്നും യുവാവ് പറയുന്നു. സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്നും ഷൈബു ആവശ്യപ്പെട്ടു.
















