കുണ്ടറ: കണ്ണനല്ലൂര്‍ വാലുമുക്കില്‍ മാറ്റിസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെയുള്ള ജനകീയ സമരസമിതിക്ക് പിന്തുണയുമായി ബിഡിജെഎസ് കുണ്ടറ മണ്ഡലം കമ്മറ്റി. ഔട്ട്‌ലെറ്റിനെതിരെയുള്ള സമരത്തിന് മണ്ഡലം പ്രസിഡന്റ് പെരുമ്പുഴ സന്തോഷ്, വൈസ് പ്രസിഡന്റ് രവീന്ദ്രന്‍, സെക്രട്ടറി മോനിഷ, പുഷ്പരാജന്‍, ട്രഷറര്‍ ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരപന്തലില്‍ എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.
















