കൊല്ലം: ലോ അക്കാദമി വിഷയത്തില്‍ സിപിഎം ഇരട്ടത്താപ്പ് രീതി സ്വീകരിച്ചുവെന്ന് കേരളാകോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.സി.തോമസ് പറഞ്ഞു. ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമി മാനേജ്‌മെന്റ് കേരളത്തിലെ പല സ്ഥലങ്ങളിലും ചാരിറ്റബിള്‍ ട്രസ്റ്റുകളായും സൊസൈറ്റികളായും മറ്റു രജിസ്ട്രര്‍ ചെയ്ത സംഘടനകളുടെ പേരില്‍ സര്‍ക്കാര്‍ഭൂമികള്‍ പതിച്ചെടുത്ത് ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും റിയല്‍എസ്റ്റേറ്റ് ബിസിനസുകളും നടത്തുന്നത് പുറത്തുവന്നാല്‍ സിപിഎം വെട്ടിലാകുമോ എന്ന സന്ദേഹമാണ് ഇരട്ടത്താപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാപ്രസിഡന്റ് വി.വിശ്വജിത്ത് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനവൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജെ.ബാബു, മംഗലത്ത് ബാബുരാജന്‍, പെരുമണ്‍ ഷാജി, അഡ്വ.സിസില്‍ ഫണാണ്ടസ്, അഡ്വ.ബിജുമൈനാഗപ്പള്ളി, സംഗീത് ലൂയിസ്, രുഗ്മ. തഴവ ബാബു, ജ്യോതിലാല്‍ ഉദയഗിരി, പെരുമണ്‍മനോഹരന്‍, ഹലിം, കടവൂര്‍ശിവപ്രസാദ്, ജസ്റ്റിന്‍, പത്മന മഹേഷ് എന്നിവര്‍ സംസാരിച്ചു.
















