കോട്ടയം: ഇല്ലിക്കല്‍ കവലയില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച കേസ്സില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അടക്കം മൂന്ന് യുവാക്കള്‍ റിമാന്റില്‍.
ഡിവൈഎഫ്‌ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിലിരൂര്‍ കൃഷ്ണാലയത്തില്‍ രവീന്ദ്രന്‍ നായര്‍ മകന്‍ അജു എന്ന് വിളിക്കുന്ന അജയ് (36), എസ്എഫ്‌ഐ തിരുവാര്‍പ്പ് എടിഐ യൂണിറ്റ് കണ്‍വീനര്‍ കിളിരൂര്‍ ചെറിയ കാരയ്‌ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ ഹരികൃഷ്ണന്‍ (19), കുമ്മനം തൊണ്ടമ്പ്രാല്‍ അറയ്‌ക്കല്‍ പറമ്പില്‍ വീട്ടില്‍ നിസാം (26) എന്നിവരെയാണ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തില്‍ രാത്രിയില്‍ ഇല്ലിക്കല്‍ കവലയിലൂടെ ബൈക്കില്‍ കടന്നുപോയ ചെങ്ങളം അറുപറ മാടപ്പത്തറ വീട്ടില്‍ ബാബുവിന്റെ മകന്‍ സന്ദീപ് (26), പുത്തേട്ട് വീട്ടില്‍ അച്ചു എന്ന് വിളിക്കുന്ന അനിരുദ്ധന്‍ (19)എന്നിവരെ ഗുരുതരമായ രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന കേസ്സിലാണ് പ്രതികളെ പിടികൂടി കുമരകം പോലീസ് കോടതിയില്‍ ഹാജരാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ യുവാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആര്‍എസ്എസ് ശാഖകഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കളെ കാറിലും ബൈക്കുകളിലുമായി അക്രമിസംഘം പിന്തുടര്‍ന്ന് വരുകയായിരുന്നു. പെട്രോള്‍ പമ്പിന് സമീപമെത്തിയപ്പോള്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിനെ മറികടന്ന് കുറുകെ നിര്‍ത്തി മര്‍ദ്ദനം അഴിച്ചുവിട്ടു. സമീപ സിപിഎം ആഫീസില്‍നിന്ന് എത്തിയ മറ്റുള്ളവരും അക്രമത്തില്‍ പങ്കാളികളായി. കമ്പിവടി, ഇടിക്കട്ട, തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കമ്പിവടിക്ക് അടിയേറ്റ സന്ദീപിന്റെ തലയോട് പൊട്ടി. കണ്ണിന് മുറിവേല്‍ക്കുകയും ചെയ്തു. ‘നീയൊക്കെ ഇവിടെ ആര്‍എസ്എസ് തുടങ്ങുമോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. സമീപ വീടുകളില്‍നിന്നും സ്ത്രീകളടക്കമുള്ളവര്‍ ഓടിക്കൂടി തടസ്സം പിടിക്കാന്‍ ശ്രമിച്ചപ്പോളാണ് അക്രമികള്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. സന്ദീപിന്റെ ബൈക്കും അക്രമികള്‍ തകര്‍ത്തു. അക്രമം നടക്കുമ്പോള്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക്. സി .തോമസ് സ്ഥലത്തെത്തിയിരുന്നു.
അജയ്, നിബു, അജു, നിധിന്‍.കെ.ഷിജു, പ്രവീണ്‍, നിസാം തുടങ്ങിയ പന്ത്രണ്ടോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരെ മാത്രമാണ് പോലീസ് പിടികൂടിയത്.
















